Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trinamool Crisis

തൃണമൂൽ പ്രതിസന്ധി: അ​​​​​മി​​​​​ത് ഷാ​​​​​യു​​​​​ടെ ച​​​​​ര​​​​​ടു​​​​​വ​​​​​ലി​​​​​ക​​​​​ളെ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ്

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ലോ​​​​​​ക്‌​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ എ​​​​​​ൻ​​​​​​ഡി​​​​​​എ മു​​​​​​ന്ന​​​​​​ണി​​​​​​ക്കു മൂ​​​​​​ന്നി​​​​​​ൽ ര​​​​​​ണ്ട് ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം നേ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി അ​​​​​​മി​​​​​​ത് ഷാ​​​​​​യു​​​​​​ടെ ആ​​​​​​സൂ​​​​​​ത്രി​​​​​​ത നീ​​​​​​ക്ക​​​​​​മാ​​​​​​ണ് തൃ​​​​​​ണ​​​​​​മൂ​​​​​​ൽ എം​​​​​​പി​​​​​​മാ​​​​​​രു​​​​​​ടെ കൂ​​​​​​റു​​​​​​മാ​​​​​​റ്റ​​​​​​ത്തി​​​​​​നു പി​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ്.

ഒ​​​​​​രു​​​​​​കാ​​​​​​ല​​​​​​ത്ത് സ​​​​​​ർ​​​​​​ദാ​​​​​​ർ വ​​​​​​ല്ല​​​​​​ഭ്ഭാ​​​​​​യ് പ​​​​​​ട്ടേ​​​​​​ലി​​​​​​രു​​​​​​ന്ന ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി പ​​​​​​ദ​​​​​​ത്തി​​​​​​ന് അ​​​​​​മി​​​​​​ത് ഷാ ​​​​​​വ​​​​​​ലി​​​​​​യ അ​​​​​​പ​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണു വ​​​​​​രു​​​​​​ത്തി​​​​​​വ​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്ന് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വ് ജ​​​​​​യ്​​​​​​റാം ര​​​​​​മേ​​​​​​ശ് കു​​​​​റ്റ​​​​പ്പെടു​​​​​ത്തി.

ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തെ അ​​​​​​മി​​​​​​ത് ഷാ ​​​​​​വി​​​​​​നാ​​​​​​ശ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ ത​​​​​​ല​​​​​​ത്തി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു. മൂ​​​​​​ന്നു വ​​​​​​ർ​​​​​​ഷം മു​​​​​​മ്പ് രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ച ആ​​​​​​ർ​​​​​​ക്കും അ​​​​​​റി​​​​​​യാ​​​​​​ത്ത ഒ​​​​​​രു ​​​പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ലേ​​​​​​ക്ക് 20 തൃ​​​​​​ണ​​​​​​മൂ​​​​​​ൽ എം​​​​​​പി​​​​​​മാ​​​​​​രെ നി​​​​​​യ​​​​​​മ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യി കൂ​​​​​​റു​​​​​​മാ​​​​​​റ്റി​​​​​​യ​​​​​​തി​​​​​​നു പി​​​​​​ന്നി​​​​​​ലെ സൂ​​​​​​ത്ര​​​​​​ധാ​​​​​​ര​​​​​​ൻ അ​​​​​​മി​​​​​​ത് ഷാ​​​​​​യാ​​​​​ണ്. ഈ ​​​​​​ല​​​​​​യ​​​​​​ന​​​​​​ത്തോ​​​​​​ടെ എ​​​​​​ൻ​​​​​​ഡി​​​​​​എ​​​​​​യി​​​​​​ൽ ടി​​​​​​ഡി​​​​​​പി, ജെ​​​​​​ഡി​​​​​​യു എ​​​​​​ന്നീ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ന്ന് എ​​​​​​ൻ​​​​​​സി​​​​​​പി​​​​​​ഐ ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ വ​​​​​​ലി​​​​​​യ​​​ ക​​​​​​ക്ഷി​​​​​​യാ​​​​​​യി -​​​​​അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

വ​​​​​​രാ​​​​​​നി​​​​​​രി​​​​​​ക്കു​​​​​​ന്ന മ​​​​​​ണ്ഡ​​​​​​ലം പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ പ്ര​​​​​​ക്രി​​​​​​യ​​​യ്ക്കു മു​​​​​​ന്നോ​​​​​​ടി​​​​​​യാ​​​​​​യി പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​ൽ ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​നാ​​​​​​ണു കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഈ ​​​​​കു​​​​​​തി​​​​​​ര​​​​​​ക്ക​​​​​​ച്ച​​​​​​വ​​​​​​ടം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തെ​​​​​​ന്ന് എ​​​​​​ൻ​​​​​​സി​​​​​​പി (ശ​​​​​​ര​​​​​​ദ്പ​​​​​​വാ​​​​​​ർ വി​​​​​​ഭാ​​​​​​ഗം)​​​​​​നേ​​​​​​താ​​​​​​വ് ജ​​​​​​യ​​​​​​ന്ത് പാ​​​​​​ട്ടീ​​​​​​ൽ ആ​​​​​​രോ​​​​​​പി​​​​​​ച്ചു.

Latest News

Corehub Up